Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POCSO Case.

Thiruvananthapuram

പോ​ക്‌​സോ കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ മണ്ണന്തല പൊലിസിന്‍റെ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: പോ​ക്‌​സോ കേ​സി​ല്‍ ആ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ മ​ണ്ണ​ന്ത​ല പൊ ലിസ് പി​ടി​കൂ​ടി. ക​ര​കു​ളം നെ​ടു​മ​ണ്‍ കി​ഴ​ക്കേ​മു​ക്കോ​ല വി​നാ​യ​ക ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 26-ല്‍ ​വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ജാ​രി​ബ് ജി​ജോ (20), മ​ണ്ണ​ന്ത​ല പ​ന​യ​ച്ചി​റ​ക്കോ​ണം ഈ​ശ്വ​ര​ന്‍ ത​മ്പി ന​ഗ​ര്‍ അ​ക്ഷ​ര റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഗോ​പി നി​വാ​സി​ല്‍ ആ​ദി​ല്‍ ര​ഞ്ജി​ത്ത് (20), മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ഉ​ണ്ടാ​യ​ത്. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് മൂ​വ​രും പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വ​ച്ചു കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​റ​സ്റ്റി​ലാ​യ ജാ​രി​ബ് ജി​ജോ, ര​ഞ്ജി​ത്ത് എ​ന്നി​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​ര്‍​ക്കൊ​പ്പം പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ണ്‍​കു​ട്ടി​യെ ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Latest News

Corehub Up